ദില്ലിയില്‍ 2 ബ്രിട്ടീഷുകാരെ കസ്റ്റഡിയിലെടുത്തു

സ്റ്റീഫന്‍ ഹാംപ്സ്റ്റണ്‍(40), സ്റ്റീവ് മാര്‍ട്ടിന്‍(55) എന്നിവരെ ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിന് സമീപത്തുള്ള റാഡിസണ്‍ ഹോട്ടലില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലില്‍ നിന്ന് ഇരുവരും രാജ്യാന്തര വിമാനത്താവളം ബൈനോക്കുലറില്‍ നിരീക്ഷിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.
ഇവരില്‍നിന്ന് ശക്തിയേറിയ ബൈനോക്കുലറുകളും വിമാനങ്ങളുടെ ഗതി ദൂരെ നിന്ന് നിര്‍ണയിക്കാവുന്ന ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇരുവരെയും പൊലീസും ഇന്റലിജന്‍സും ചോദ്യം ചെയ്യുകയാണ്.












Click it and Unblock the Notifications