പുനെ സ്‌ഫോടനം: 2 പേര്‍ കസ്റ്റഡിയില്‍

ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി സംഘടനയുടെ സ്ഥാപക നേതാക്കളായ മന്‍സൂര്‍ പീര്‍ബോയ്, സാദിഖ് ഷെയ്ഖ് എന്നിവരുമായി ഇരുവര്‍ക്കും ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് ഭീകരവിരുദ്ധ സേന അറിയിച്ചു.
സ്‌ഫോടനത്തിന്റെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ദൃശ്യങ്ങള്‍ ലഭിച്ചതില്‍നിന്ന് രണ്ടുപേര്‍ ചേര്‍ന്നാണ് സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായിരുന്നു. ഒരാള്‍ ബേക്കറിയ്ക്കുള്ളില്‍ ബാഗ് വെയ്ക്കുന്നതിനിടെ രണ്ടാമന്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുളളത്.
അതിനിടെ, ഇന്ത്യന്‍ മുജാഹിദീന്‍ അംഗം ഷഹ്‌സാദ് ആലത്തെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ചോദ്യംചെയ്തു. 2008ലെ ദില്ലി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദില്ലി പോലീസിന്റെ കസ്റ്റഡിയിലായിരുന്നു ഇയാള്‍. ചോദ്യംചെയ്യലില്‍ വിലപ്പെട്ട വിവരങ്ങള്‍ ഇയാളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ മുംബൈ, പുനെ എന്നിവിടങ്ങളില്‍ സജീവമാണെന്ന് മുംബൈ പോലീസിന്റെ ഉന്നതവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications