കായികതാരങ്ങള്‍ ഇന്ത്യയിലേക്ക് വരരുത്: അല്‍ക്വയ്ദ

ഏഷ്യ ടൈംസ് ഓണ്‍ലൈന് നല്‍കിയ സന്ദേശത്തിലാണ് ഹുജിയുടെ ഈ നിര്‍ദേശം. മുന്നറിയിപ്പ് ലംഘിച്ച് ഇന്ത്യ സന്ദര്‍ശിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്.
2010 ഹോക്കി ലോകകപ്പ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയ്ക്കായി കളിക്കാരെ അയക്കരുതെന്ന് വിദേശ രാജ്യങ്ങള്‍ക്ക് ഇല്യാസ് മുന്നറിയിപ്പ് നല്‍കുന്നു. വിദേശ പൗരന്‍മാരും ഇന്ത്യ സന്ദര്‍ശിക്കരുത്. അങ്ങനെയുണ്ടായാല്‍ പ്രത്യാഘാതങ്ങള്‍ക്ക് അവര്‍ മാത്രമായിരിക്കും ഉത്തരവാദി. പാക് അധീന കാശ്മീരിലേയ്ക്ക് ഒളിച്ചുകടന്ന ഇല്യാസ് അല്‍ക്വയ്ദയുടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്.
പുനെ ബോംബ്് സ്‌ഫോടനത്തിന് പിന്നാലെ വന്ന ഭീഷണിയെ ഇന്ത്യ ഗൗരവമായാണ് കാണുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹുജി ഏറ്റെടുത്തിട്ടില്ലെങ്കിലും പുണെ സ്‌ഫോടനത്തിനു പുറകില്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ചെറിയ സൂചനകള്‍ സന്ദേശത്തിലുളളതായി എഷ്യന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹോക്കി ലോകകപ്പും കോമണ്‍വെല്‍ത്ത് ഗെയിംസും നടക്കുന്ന ഡല്‍ഹിയുടെ സുരക്ഷ അവലോകനം ചെയ്യാന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചൊവ്വാഴ്ച വൈകിട്ട് ചേരും.












Click it and Unblock the Notifications