പഞ്ചസാര കയറ്റുമതിക്കെതിരെ കടുത്ത പ്രതിഷേധം

അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കഷ്ടപ്പെടുന്ന സമയത്ത് വന്നിരിയ്ക്കുന്ന തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വന്‍ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. പഞ്ചസാരയുടെ ലഭ്യത കുറഞ്ഞിരിക്കുന്ന സമയത്ത് എടുത്ത തീരുമാനം തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ അതിന് വിശദീകരണം നല്‍കേണ്ടേത് ഭക്ഷ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രാലയവുമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ശുദ്ധീകരിച്ച വെളുത്ത പഞ്ചസാര 10,000 ടണ്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ജനുവരി മാസത്തില്‍ പഞ്ചസാര വിലയില്‍ 58.96 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications