മാവോയിസ്റ്റ് ആക്രമണം: 24 സൈനികര്‍ കൊല്ലപ്പെട്ടു

ആക്രമണത്തെത്തുടര്‍ന്നുണ്ടായ ഒരുമണിക്കൂര്‍ നീണ്ട വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകളും മരിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച 'ഓപ്പറേഷന് ഗ്രീന്‍ ഹണ്ട്' എന്നുപേരിട്ട സൈനിക നടപടി തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. 'ഓപ്പറേഷന് ഗ്രീന്‍ ഹണ്ടി'ലെ അംഗങ്ങളുടെ സില്ദിയയിലെ ക്യാമ്പിനുനേരെ തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയാണ് ആക്രമണമുണ്ടായത്. വൈകാതെ ധരംപുരിലെ ക്യാമ്പും മാവോയിസ്റ്റുകള്‍ ആക്രമിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി 35 സൈനികരെ വധിച്ചതായി അവകാശപ്പെട്ടു.
'ഓപ്പറേഷന് ഗ്രീന്‍ ഹണ്ടി'ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിനുള്ള മറുപടിയാണിതെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി അജ്ഞാതതാവളത്തില് നിന്ന് സ്വകാര്യചാനലിനോട് ഫോണില്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണം കേന്ദ്രം അവസാനിപ്പിച്ചില്ലെങ്കില്‍ ഈ രീതിയില്മാത്രം മറുപടി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും പക്ഷേ, സര്‍ക്കാര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും കിഷന്‍ജി പറഞ്ഞു. മാര്‍ച്ച് ആദ്യവാരത്തോടെ 'ഓപ്പറേഷന് ഗ്രീന്‍ഹണ്ട്' വിപുലമായ തോതില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.
25 മോട്ടോര്‍ സൈക്കിളുകളിലായെത്തിയ നൂറോളം അക്രമികള്‍ ക്യാമ്പ് ആക്രമിച്ച് സൈനികരെ വധിച്ച് ഇവിടെയുണ്ടായിരുന്ന ആയുധങ്ങളുമായി കടന്നുകളയുകയായിരുന്നു. ക്യാമ്പിന് തീവെക്കുകയും ചെയ്തു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications