കയ്യേറ്റം: യുഡിഎഫ് നേതൃയോഗം ചേരുന്നു

കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും പ്രക്ഷോഭ പരിപാടികളുമാണ് യോഗം ചര്‍ച്ച ചെയ്യും. വൈകിട്ട് മൂന്നിനാണ് യോഗം ആരംഭിക്കുന്നത്. യുഡിഎഫ് ഘടകകക്ഷികളിലെ ഒരോരുത്തര്‍ വീതമാകും പങ്കെടുക്കുക. അടുത്തദിവസം തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തിന്റെ മുന്നോടിയായിട്ടാണ് കൊച്ചിയിലെ യോഗം.
സിപിഎം കൈയ്യേറ്റങ്ങള്‍ക്കെതിരായി യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വയനാട്ടില്‍ വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും വയനാട്ടിലേയും മൂന്നാറിലേയും കയ്യേറ്റ മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെനിന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ നേതൃയോഗത്തില്‍ അവതരിപ്പിക്കും.
ചെറുകിടക്കാരെ ഉപദ്രവിയ്ക്കാതെയുള്ള കയ്യേറ്റമൊഴിപ്പിക്കലാകണം മൂന്നാറില്‍ വേണ്ടതെന്നാണ് യുഡിഎഫിലെ പൊതു അഭിപ്രായം. വയനാട്ടിലെ കയ്യേറ്റങ്ങള്‍ ഇടതുമുന്നണിയ്‌ക്കെതിരെ തൊടുക്കാന്‍ കഴിയുന്ന ശക്തമായ ആയുധങ്ങളായാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications