'വനഭൂമി സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത'

ഇതിനാവശ്യമായ നടപടികള്‍ റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി കൈക്കൊള്ളും. നടപടികള്‍ കഴിയുന്നതും വേഗത്തിലായാല്‍ കൂടുതല്‍ ഫലപ്രദമാകും. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറമ്പിക്കുളം കടുവാസങ്കേതത്തിനെതിരെ തോട്ടം ഉടമകള്‍ നടത്തുന്ന പ്രചരണം ലക്ഷ്യം കാണില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. തോട്ടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. 19ന് തീയതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറമ്പിക്കുളം കടുവാസങ്കേതം രാജ്യത്തിന് സമര്‍പ്പിക്കും. ചാലക്കുടി, നെന്‍മാറ, വാഴച്ചാല്‍ വനം ഡിവിഷനുകളിലെ പ്രദേശങ്ങളും കടുവാ സങ്കേതത്തില്‍ ഉള്‍പ്പെടുത്തിയതായി വനം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications