കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വനഭൂമി സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത'

  • By Ajith Babu
Google Oneindia Malayalam News

Binoy Viswam
തിരുവനന്തപുരം: മൂന്നാറിലെ 17,347 ഏക്കര്‍ സ്ഥലം വനഭൂമിയായി സംരക്ഷിയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണെന്ന് വനം മന്ത്രി ബിനോയ് വിശ്വം. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകുന്നത് ഗുണകരമല്ലെന്നും വനം മന്ത്രി പറഞ്ഞു.

ഇതിനാവശ്യമായ നടപടികള്‍ റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി കൈക്കൊള്ളും. നടപടികള്‍ കഴിയുന്നതും വേഗത്തിലായാല്‍ കൂടുതല്‍ ഫലപ്രദമാകും. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പറമ്പിക്കുളം കടുവാസങ്കേതത്തിനെതിരെ തോട്ടം ഉടമകള്‍ നടത്തുന്ന പ്രചരണം ലക്ഷ്യം കാണില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. തോട്ടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. 19ന് തീയതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറമ്പിക്കുളം കടുവാസങ്കേതം രാജ്യത്തിന് സമര്‍പ്പിക്കും. ചാലക്കുടി, നെന്‍മാറ, വാഴച്ചാല്‍ വനം ഡിവിഷനുകളിലെ പ്രദേശങ്ങളും കടുവാ സങ്കേതത്തില്‍ ഉള്‍പ്പെടുത്തിയതായി വനം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X