പാലക്കാട് ആദ്യ സമ്പൂര്‍ണ വൈദ്യൂതീകൃത ജില്ല
പാലക്കാട്: രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യൂതീകൃത ജില്ലയെന്ന പദവി പാലക്കാടിന് സ്വന്തം. ഒറ്റപ്പാലത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയാണ് പ്രഖ്യാപനം നടത്തിയത്.
വര്‍ണ്ണശബളമായ ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. 520 കോടി രൂപ ചെലവിട്ടാണ് പാലക്കാടിനെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി മാറ്റിയത്. ഇതില്‍ 100 കോടി ഉല്‍പാദന രംഗത്തും 100 കോടി പ്രസരണ രംഗത്തും 320 കോടി വിതരണരംഗത്തുമാണ് വിനിയോഗിച്ചത്. ഇക്കാലയളവില്‍ ജില്ലയില്‍ 1,73,117 പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കിയതില്‍ 29,383 എണ്ണം ദാരിദ്രരേഖക്കു താഴെയുളളവര്‍ക്കും 6159 എണ്ണം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമായിരുന്നു.
വൈദ്യുതമന്ത്രി എകെ ബാലന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ മന്ത്രിമാരായ തോമസ് ഐസക്, പാലൊളി മുഹമ്മദ്കുട്ടി, എന്‍കെ പ്രേമചന്ദ്രന്‍, കെ പി രാജേന്ദ്രന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ചടങ്ങിന്റെ ഉത്ഘാടനം നിര്‍വ്വഹിയ്ക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications