മെഡിസിനും എഞ്ചിനിയറിങ്ങിനും പൊതുപ്രവേശന പരീക്ഷ

2013ഓടെയാണ് എഞ്ചിനിയറിങ്, മെഡിക്കല്‍, കൊമേഴ്‌സ് വിഭാഗങ്ങളില്‍പ്പെട്ട പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പൊതുപ്രവേശനപരീക്ഷ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഒരേ കോഴ്‌സിലെ പ്രവേശനത്തിന് വിവിധ പ്രവേശന പരീക്ഷകള്‍ എഴുതുന്ന ഇപ്പോഴത്തെ രീതി വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒരേ കോഴ്സിലേയ്ക്ക് ഒന്നിലേറെ പ്രവേശന പരീക്ഷ ഉണ്ട്. ഇതിന് പുറമേ ദേശീയ പരീക്ഷ വേറെ.
ഇത്തരം വൈകല്യങ്ങള്‍ മാറ്റി പ്രവേശന നടപടികള്‍ ലളിതമാക്കാനാണ് ഈ പുതിയ രീതികൊണ്ട് ഉദ്ദേശിയ്ക്കുന്നത്. മന്ത്രി വ്യക്തമാക്കി. കൗണ്‍സില്‍ ഓഫ് സ്‌കൂള്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്റെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സീനിയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ സയന്‍സ്, കണക്ക് വിഷയങ്ങള്‍ക്ക് പൊതുവായ കരിക്കുലം കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഇതിനെ ചൊല്ലി വരും ദിവസങ്ങളില്‍ പ്രതിഷേധവും മുറവിളിയും ഉയരുമെന്നത് ഉറപ്പാണ്. സ്വകാര്യ മാനേജ്‍മെന്റുകള്‍ പ്രവേശനത്തിനായി സ്വന്തം ഇഷ്ടത്തില്‍ വ്യത്യസ്ഥ പ്രവേശന പരീക്ഷകള്‍ നടത്തുന്നത് നിറുത്താന്‍ തയ്യാറാവാന്‍ സാദ്ധ്യത കുറവാണ്. ഇവരും ഇവരുടെ കൂട്ടാളികളായ രാഷ്ട്രീയക്കാരും നയിയ്ക്കുന്ന സമരവും സമ്മര്‍ദ്ദ തന്ത്രങ്ങളുമായിരിയ്ക്കും ഈ രംഗത്ത് വരും ദിവസങ്ങളില്‍ കാണുക.
ഇന്ത്യമുഴുവന്‍ എത്രയോ മുമ്പുതന്നെ നടപ്പാക്കേണ്ടിയിരുന്ന ഈ സംവിധാനം ഇപ്പോഴെങ്കിലും നടപ്പാക്കുന്നെങ്കില്‍ അത് മന്ത്രി കപില്‍ സിബലിന്റെ വലിയ നേട്ടമായിരിയ്ക്കും. മാത്രമല്ല മികച്ച വിദ്യാഭ്യാസം എന്ന ആത്യന്തിക ലക്ഷ്യത്തിലേയ്ക്കുള്ള ഒരു ചെറിയ കാല്‍വയ്പും.












Click it and Unblock the Notifications