ലാവ്ലിന്‍: സിബിഐ അന്വേഷണം തുടരുമോ?

സിബിഐയ്ക്ക് വിടാനായി ഹൈകോടതികള്‍ നിര്‍ദ്ദേശിയ്ക്കുന്ന കേസുകള്‍ക്ക് സാമൂഹ്യ, ദേശീയ, അന്തര്‍ദേശീയ പ്രാധാന്യം ഉണ്ടായിരിയ്ക്കണം. ഇന്ത്യയിലെ പരമോന്നത അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ. അതുകൊണ്ട് തന്നെ ആ പ്രാധാന്യം കണക്കിലെടുത്തായിരിയ്ക്കണം ഇത്തരത്തിലുള്ള ഉത്തരവുകള്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സാഹചര്യത്തിലുള്ള കേസുകള്‍ മാത്രാമായിരിക്കണം സി.ബി.ഐയുടെ പരിഗണനയ്‌ക്ക് വരേണ്ടത്.
കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിധിയാണിത്. എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സിബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സംസ്‌ഥാന സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. പോള്‍ മുത്തൂറ്റ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്.
സാമൂഹ്യ പ്രാധാന്യമുള്ള കേസായിരിയ്ക്കണം സിബിഐയ്ക്ക് വിടേണ്ടതെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം ലാവ്‍ലിന്‍ കേസ് സിബിഐയ്ക്ക് വിട്ടതിനെ പ്രതികൂലമായി ബാധിയ്ക്കാനിടയില്ല. എന്നാല്‍ പോള്‍ മുത്തൂറ്റ് വധക്കേസ് സാമൂഹ്യ പ്രാധാന്യമുള്ളതാണോ എന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേയ്ക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ കേസുകള്‍ സി.ബി.ഐക്ക് വിടാന്‍ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും അധികാരമുണ്ട്. എന്നാല്‍ ഒഴിച്ചുകൂടാനാവാത്ത സാഹര്യത്തില്‍ മാത്രമേ ഹൈക്കോടതി ഈ അധികാരം ഉപയോഗിക്കാവൂ. പരമാവധി ജാഗ്ര പാലിച്ചുകൊണ്ടായിരിയ്ക്കണം ഇത്തരം വിധികള്‍ പ്രസ്ഥാവിയ്കേണ്ടത്. മാനദണ്ഡമില്ലാതെ എല്ലാ കേസും സിബിഐയ്ക്ക് വിടുന്ന സാഹചര്യമുണ്ടായാല്‍ ആ ഏജന്‍സിയ്ക്ക് കാര്യക്ഷമമായി ജോലി നിര്‍വഹിയ്ക്കാനാവില്ല.
പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഒരു ഹര്‍ജിയിലാണ് ഈ ഉത്തരവ്. 2001-ല്‍ മിഡ്‌നാപ്പൂരില്‍ 11 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സി.ബി.ഐ അന്വേഷണത്തിന് വിട്ട ബംഗാള്‍ ഹൈക്കോടതി വിധിക്കെതിരെ 203-ല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications