മിഗ് വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

പശ്ചിമ ബംഗാളിലെ ഹഷിമാരയിലുള്ള വ്യോമസേനയുടെ ബേസില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് അപകടമുണ്ടായത്. വിങ് കമാണ്ടര്‍ അസ്വാളാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം മെയില്‍ ജോധൂപുരിലും ഒക്‌ടോബറില്‍ പശ്്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലും റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ തകര്‍ന്നുവീണിരുന്നു. എന്നാല്‍, ഈ അപകടങ്ങളില്‍ പൈലറ്റുമാര്‍ രക്ഷപ്പെട്ടു.
വ്യോമസേനയുടെ പക്കല്‍ നൂറോളം മിഗ് വിമാനങ്ങളാണുള്ളത്. 2005-06 കാലഘട്ടത്തില്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിമാനത്തിലെ ആര്‍-29 എഞ്ചിനിലെ തകരാറാണ് ഭൂരിഭാഗം അപകടങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications