പുനെ സ്ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടന?

പാകിസ്താനിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ ടെലിഫോണില്‍ വിളിച്ചാണ് അല്‍-അലാമി ഉത്തരാവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ചത്. സംഘടനയുടെ വക്താവ് എന്ന് സ്വയം പരിചയപ്പെടുത്തിയ അബു ജിന്‍ഡാല്‍ ആണ് ഫോണ്‍ ചെയ്തത്.
ഉഭയകക്ഷി ചര്‍ച്ചയില്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിക്കാന്‍ അനുവദിക്കാത്ത ഇന്ത്യന്‍ നിലപാടിനോടുള്ള പ്രതിഷേധം, അമേരിക്കയുമായി ഇന്ത്യയുണ്ടാക്കുന്ന കൂട്ടുകെട്ട് എന്നിവയാണ് സ്‌ഫോടനത്തിന് പ്രേരിപ്പിച്ചതെന്ന് അബു ജിന്‍ഡാല്‍ പറഞ്ഞു.
ലഷ്‌കര്‍ ഇ തൊയ്ബയില്‍ നിന്നും പിരിഞ്ഞു പോന്നവരാണ് തങ്ങളെന്നും പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ജിന്‍ഡാല്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ വിവരങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിത്യ ജയപ്രകാശ് എന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് ബുധനാഴ്ച രാവിലെ മരിച്ചത്.












Click it and Unblock the Notifications