മതത്തിന്റെ മറവില്‍ ഭൂമി കയ്യേറുന്നത് തടയണം

നിലവിലുള്ള ഇത്തരം കൈയേറ്റങ്ങളുടെ കാര്യത്തില്‍ എന്തു ചെയ്യാനാവുമെന്ന് അറിയിക്കാനും ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും സത്യവാങ്മൂലങ്ങളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.
നിയമവിരുദ്ധമായി നിര്‍മ്മിയ്ക്കുന്ന മതകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ മടിയ്ക്കുകയാണെന്ന് കോടതി വിലയിരുത്തി.
അഹമ്മദാബാദില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി പണിത ആരാധനാകേന്ദ്രങ്ങള്‍ പൊളിക്കുന്നത് ഗുജറാത്ത് ഹൈക്കോടതി 'സ്‌റ്റേ' ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.












Click it and Unblock the Notifications