കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതത്തിന്റെ മറവില്‍ ഭൂമി കയ്യേറുന്നത് തടയണം

  • By Staff
Google Oneindia Malayalam News

Apex court seeks views on illegal shrines
ദില്ലി: പൊതുസ്ഥലങ്ങള്‍ കയ്യേറി നിര്‍മ്മിച്ച അനധികൃത ആരാധനാലയങ്ങള്‍ നീക്കം ചെയ്യല്‍, മാറ്റി സ്ഥാപിയ്ക്കല്‍, തകര്‍ക്കല്‍ തുടങ്ങിയ വിഷങ്ങളില്‍ എല്ലാ സംസ്ഥാനസര്‍ക്കാറുകളും എട്ടാഴ്ചയ്ക്കകം സമഗ്രനയം ആവിഷ്‌കരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

നിലവിലുള്ള ഇത്തരം കൈയേറ്റങ്ങളുടെ കാര്യത്തില്‍ എന്തു ചെയ്യാനാവുമെന്ന് അറിയിക്കാനും ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും സത്യവാങ്മൂലങ്ങളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

നിയമവിരുദ്ധമായി നിര്‍മ്മിയ്ക്കുന്ന മതകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ മടിയ്ക്കുകയാണെന്ന് കോടതി വിലയിരുത്തി.

അഹമ്മദാബാദില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി പണിത ആരാധനാകേന്ദ്രങ്ങള്‍ പൊളിക്കുന്നത് ഗുജറാത്ത് ഹൈക്കോടതി 'സ്‌റ്റേ' ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X