കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറിന് പ്രത്യേക സമിതി

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പാരിസ്ഥിതിക തര്‍ക്ക വിഷയങ്ങള്‍ പ്രത്യേക സമിതിയ്ക്ക് വിടാന്‍ തീരുമാനിച്ചു. അതേ സമയം കേരളം പാസാക്കിയ അണക്കെട്ട് സുരക്ഷാ നിയമത്തിന്റെ നിയമസാധുത അടക്കമുള്ള കാര്യങ്ങള്‍ സുപ്രീംകോടതി തന്നെ പരിശോധിക്കും.

റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി അദ്ധ്യക്ഷനായ പ്രത്യേക അഞ്ചംഗ സമിതിയായിരിക്കും പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കമുള്ള വിഷയങ്ങള്‍ പരിശോധിയ്ക്കുക. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റേതാണ് തീരുമാനം.

മുല്ലപ്പെരിയാര്‍ കേസ് ട്രിബ്യൂണലിന് വിടുന്നതില്‍ തമിഴ്‌നാട് എതിര്‍പ്പ് അറിയിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക സമിതി രൂപീകരിക്കാന്‍ ഭരണഘടനാ ബഞ്ച് തീരുമാനിച്ചത്.

കേരളത്തില്‍നിന്നും തമിഴ്ട്ടില്‍ നിന്നും ഒരോ അംഗം സമിതിയിലുണ്ടാകും. സമിതിയിലെ രണ്ട് അംഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നവരായിരിക്കും. ഈ രണ്ട് അംഗങ്ങള്‍ കേന്ദ്ര ജല കമ്മീഷനിലെ അംഗങ്ങളായിരിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടു.

പ്രത്യേക സമിതിയുടെ ഘടന, അദ്ധ്യക്ഷന്‍, പരിഗണിക്കേണ്ട വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീം കോടതി വ്യാഴാഴ്ച പ്രഖ്യാപിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X