Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളില്ലാ അന്തര്‍വാഹിനി ഇടുക്കി ഡാമില്‍ പരീക്ഷിച്ചു

CMERI
ബാംഗ്ലൂര്‍: ഇന്ത്യ ആദ്യമായി ആളില്ലാ അന്തര്‍വാഹിനി പരീക്ഷിച്ചു. ഇടുക്കി അണക്കെട്ടിലെ ജലാശയത്തിലാണ് ഇത് പരീക്ഷിച്ചത്. ഡിആര്‍ഡിഒയുടെ ദുര്‍ഗാപ്പൂരിലുള്ള സെന്‍ട്രല്‍ മെക്കാനിയ്ക്കല്‍ എഞ്ചിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ 150 എന്ന ഈ അന്തര്‍വാഹിനി ഉണ്ടാക്കിയത്.

കടലില്‍ അടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിയ്ക്കാനും ചാരപ്രവര്‍ത്തനം നടത്താനുമാണ് ഇത് ഉപയോഗിയ്ക്കാവുന്നത്. സമുദ്രാന്തര്‍ ഭാഗങ്ങളുടെ ഭൂപടം തയ്യാറാക്കാനും ഇത് ഉപയോഗിയ്ക്കാം. ഈ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തില്‍ ഗൊരഖ്‍പൂര്‍ ഐ ഐ ടിയും സഹകരിയ്ക്കുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റിയൂട്ടിലെ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ വിഭാഗം തലവന്‍ ഡോ. എസ്എന്‍ ഷോം പറഞ്ഞു.

ബാറ്ററിയാണ് ഈ വാഹനത്തിന് ഊര്‍ജ്ജം നല്‍കുന്നത്. 4.8 മീറ്റര്‍ നീളവും 490 കിലോഗ്രാം ഭാരവുമുള്ള എയുവി-150ന്റെ നീക്കങ്ങള്‍ കരയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിയന്ത്രിയ്ക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+