കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആളില്ലാ അന്തര്‍വാഹിനി ഇടുക്കി ഡാമില്‍ പരീക്ഷിച്ചു
ബാംഗ്ലൂര്‍: ഇന്ത്യ ആദ്യമായി ആളില്ലാ അന്തര്‍വാഹിനി പരീക്ഷിച്ചു. ഇടുക്കി അണക്കെട്ടിലെ ജലാശയത്തിലാണ് ഇത് പരീക്ഷിച്ചത്. ഡിആര്‍ഡിഒയുടെ ദുര്ഗാപ്പൂരിലുള്ള സെന്‍ട്രല്‍ മെക്കാനിയ്ക്കല്‍ എഞ്ചിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ 150 എന്ന ഈ അന്തര്‍വാഹിനി ഉണ്ടാക്കിയത്.
കടലില്‍ അടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിയ്ക്കാനും ചാരപ്രവര്‍ത്തനം നടത്താനുമാണ് ഇത് ഉപയോഗിയ്ക്കാവുന്നത്. സമുദ്രാന്തര്‍ ഭാഗങ്ങളുടെ ഭൂപടം തയ്യാറാക്കാനും ഇത് ഉപയോഗിയ്ക്കാം. ഈ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തില്‍ ഗൊരഖ്പൂര്‍ ഐ ഐ ടിയും സഹകരിയ്ക്കുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റിയൂട്ടിലെ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ വിഭാഗം തലവന്‍ ഡോ. എസ്എന്‍ ഷോം പറഞ്ഞു.
ബാറ്ററിയാണ് ഈ വാഹനത്തിന് ഊര്‍ജ്ജം നല്‍കുന്നത്. 4.8 മീറ്റര്‍ നീളവും 490 കിലോഗ്രാം ഭാരവുമുള്ള എയുവി-150ന്റെ നീക്കങ്ങള്‍ കരയിലെ കണ്ട്രോള് റൂമില്‍ നിന്ന് നിയന്ത്രിയ്ക്കാനാവും.