Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു

Wayanad
കല്‍പ്പറ്റ: വയനാട് താമരശേരി ചുരത്തില്‍ ഒന്‍പതാം വളവിലെ വ്യൂപോയിന്റില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു. കര്‍ണാടകത്തില്‍ നിന്നുമുള്ള ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. ബസില്‍ ആകെ ആറ് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവരില്‍ അഞ്ച് രക്ഷപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

യന്ത്രത്തകരാര്‍ മൂലം നിര്‍ത്തിയിട്ടിരുന്ന ബസ് എടുത്തപ്പോഴാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിലാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. അപകടത്തെ തുടര്‍ന്ന് താമരശേരി ചുരം വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+