ടാറ്റയുടെ തടയണകള്‍ മൂന്നാഴ്ചത്തേക്ക് പൊളിയ്ക്കരുത്

പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ മൂന്നാര്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കേസ് ഗ്രീന്‍ ബെഞ്ചിന് വിട്ടിരിക്കുന്നത്. മേലില്‍ മൂന്നാര്‍ സംബന്ധിച്ച എല്ലാ കേസുകളും ഗ്രീന്‍ ബഞ്ചായിരിക്കും കൈകാര്യം ചെയ്യുക. കേസുകളില്‍ വിശദമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഗ്രീന്‍ ബഞ്ചിന് അധികാരമുണ്ടായിരിക്കും.
തടയണ പൊളിയ്ക്കാതിരിയ്ക്കാന്‍ കാരണം ബോധിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് ടാറ്റയ്ക്ക് നോട്ടീസ് നല്‍കിയ ഇടുക്കി ജില്ലാ കളക്ടറുടെ നടപടി നിയമാനുസൃതമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം മൂന്നാറിലെ ടാറ്റയുടെ തടയണകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
ജില്ലാ കളക്ടര്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്താണ് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് കോടതി വിലയിരുത്തി. തടയണകളോട് ചേര്‍ന്നുള്ള പൂന്തോപ്പിന്റെ കാര്യത്തിലും തത്സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications