കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരിലേക്കില്ലെന്ന് മദനിയും ഭാര്യയും

Google Oneindia Malayalam News

Madhani and Sufiya Madhani
കൊച്ചി: ബാംഗ്ളൂര്‍ സ്ഫോടന കേസ് സംബന്ധിച്ച ചോദ്യം ചെയ്യലിനായി നേരിട്ട്‌ ഹാജരാകാനാവില്ലെന്ന് പിഡിപി നേതാവ്‌ അബ്ദുല്‍ നാസര്‍ മദനിയും ഭാര്യ സൂഫിയ മദനിയും ബാംഗ്ളൂര്‍ പൊലീസിന്‌ കത്തുനല്‍കി.

കളമശ്ശേരി കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് ബാംഗ്ളൂരിലേയ്ക്ക് പോകാനാവില്ലെന്നാണ് സുഫിയയുടെ നിലപാട്. എന്നാല്‍ ആരോഗ്യ കാരണങ്ങളാണ് മദനി നിരത്തിയിട്ടുള്ളത്. അഭിഭാഷകര്‍ മുഖേനയാണ് ഇവര്‍ ഇക്കാര്യം ബാംഗ്ളൂര്‍ പൊലീസിനെ അറിയിച്ചത്.

ചോദ്യം ചെയ്യല്‍ കേരളത്തില്‍ നടത്തുന്നതില്‍ വിരോധമില്ല. കേസ്‌ അന്വേഷിക്കുന്ന ബാംഗ്ളൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ഓംകാരയ്യക്കു മുന്നില്‍ ഈ മാസം 18ന്‌ മുമ്പ്‌ നേരിട്ട്‌ ഹാജരാകാനാണ്‌ ഇരുവരോടും നിര്‍ദ്ദേശിച്ചത്‌.

സിആര്‍പിസി സെക്ഷന്‍ 91പ്രകാരമാണ്‌ നോട്ടീസ്‌. പിഡിപി കൊല്ലം ജില്ലാ പ്രസിഡണ്റ്റ്‌ മൈലക്കാട്‌ ഷാജിയുടെ വീട്ടില്‍ കൊല്ലം സ്പെഷല്‍ ബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്‌ ബാംഗ്ളൂര്‍ പൊലീസ്‌ നോട്ടീസ്‌ കൈമാറിയത്‌.

തടിയന്റവിട നസീര്‍ ചോദ്യം ചെയ്യലിനിടെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും ചോദ്യം ചെയ്യാന്‍ ബാംഗ്ളൂര്‍ പൊലീസ് തീരുമാനിച്ചത്. ഇതിനായി കേരള പൊലീസിന്റെ സഹകരണം തേടാനാണ് ബാംഗ്ളൂര്‍ പൊലീസ് ഉദ്ദേശിയ്ക്കുന്നതെന്ന് ബാംഗ്ളൂര്‍ സിറ്റി പൊലീസ് ജോയിന്റ് കമ്മിഷണര്‍ അലോക്‌ കുമാര്‍ വ്യക്തമാക്കി.

മദനിയെയും സൂഫിയ മദനിയെയും ചോദ്യം ചെയ്യാന്‍ കര്‍ണാടക പൊലീസിനു വേണ്ട സഹായം ചെയ്യുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X