Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് നിന്ന് ചെക്ക് അയക്കുന്നോ, സൂക്ഷിയ്ക്കൂ

Kerlaa Police
കോട്ടയം: വിദേശത്ത് നിന്ന് അയയ്ക്കുന്ന ചെക്ക് തട്ടിഎടുക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിലെ മൂന്ന് പേരാണ് പിടിയിലായത്. മുംബൈ താനെ സ്വദേശി ലീലാധരന്‍ (55), കൂട്ടാളി സോഹന്‍ (26), തൃശൂര്‍ ചേലക്കര ചെമ്പന്‍തൊടിയില്‍ സജിത്‌കുമാര്‍ (35) എന്നിവരാണ് ഇവര്‍.

മുംബൈയിലുള്ള ഏജന്റുമാര്‍ മുഖേനയാണ് ഇവര്‍ക്ക് വിദേശത്ത് നിന്നു് നാട്ടിലേയ്ക്കയയ്ക്കുന്ന ചെക്കുകള്‍ കിട്ടിയിരുന്നത്. കാണക്കാരി കാത്തലിക്‌ സിറിയന്‍ ബാങ്കില്‍ തട്ടിപ്പിനു ശ്രമിക്കവേയാണു പ്രതികള്‍ കുടുങ്ങിയത്‌.

പട്ടിത്താനം ചെരുവില്‍ തങ്കപ്പന്റെ മകന്‍ അജി അയര്‍ലന്‍ഡില്‍നിന്നു സഹോദരന്‍ റെജിക്കു സാധാരണ തപാലില്‍ അയച്ച ചെക്കായിരുന്നു ഇത്. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് അവിടത്തെ ഏജന്റുമാര്‍ ഇത് കൈക്കലാക്കിയത്. മുംബൈയില്‍ നിന്ന് ഇത്തരത്തില്‍ ചെക്കുകള്‍ തട്ടിയെടുക്കാനായി വിമാനത്താവളത്തിലെ മെയില്‍ സര്‍വീസിലെ ആളുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു.

ഒരുമാസമായി കേരളത്തിലുള്ള സംഘം ഒരാഴ്‌ചയായി ഏറ്റുമാനൂരിലെ ലോഡ്‌ജില്‍ താമസിച്ചു തട്ടിപ്പ്‌ നടത്തുകകയായിരുന്നു. 2010 ഫെബ്രുവരി 15-ന്‌ വൈകിട്ട്‌ മൂന്നേകാലിന് കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ കാണക്കാരി ശാഖയില്‍ 50,000 രൂപയുടെ ചെക്ക്‌ മാറാന്‍ ശ്രമിച്ചു. സമയം കഴിഞ്ഞതിനാല്‍ പിറ്റേന്നു വരാന്‍ മാനേജര്‍ നിര്‍ദേശിച്ചു.

എന്‍.ആര്‍.ഐ. അക്കൗണ്ട്‌ വഴി ഇടപാട്‌ നടത്താറുള്ള അജിയെ മാനേജര്‍ക്കു പരിചയമുണ്ടായിരുന്നു. സംഘാംഗങ്ങളുടെ ഇടപെടലില്‍ സംശയം തോന്നിയതിനാല്‍ ചെക്കിന്റെ വിശദാംശം കാണിച്ച്‌ അയര്‍ലന്‍ഡിലുള്ള അജിക്കു മാനേജര്‍ ഇ-മെയില്‍ സന്ദേശമയച്ചു. തട്ടിപ്പു തിരിച്ചറിഞ്ഞ അജി ചെക്ക്‌ മാറരുതെന്നു മാനേജര്‍ക്ക്‌ സന്ദേശം നല്‍കി. ബാങ്കില്‍ നേരിട്ടു ചെല്ലാന്‍ സഹോദരന്‍ റെജിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

തട്ടിപ്പുസംഘത്തിലെ സുജിത്തും സോഹനും 16ന് രാവിലെ ബാങ്കിലെത്തി ഇടപാട്‌ നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൂട്ടാളിയായ ലീലാധറിനെ ഏറ്റുമാനൂരിലെ ലോഡ്‌ജില്‍നിന്ന്‌ പിടികൂടി.

മുംബൈ കേന്ദ്രീകരിച്ചുള്ള വന്‍സംഘമാണു തട്ടിപ്പിനു പിന്നിലെന്നു പോലീസ്‌ പറഞ്ഞു. ഡ്യൂട്ടി ലാഭിക്കാന്‍ തപാലില്‍ അയയ്‌ക്കുന്ന ഉരുപ്പടികള്‍ മനസിലാക്കി വിമാനത്താവളം കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തുന്ന സംഘത്തിലെ കണ്ണികളാണു പിടിയിലായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+