കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോംനഴ്‌സിംഗിനു മറവില്‍ സ്‌ത്രീപീഡനം: അറസ്റ്റ്

Google Oneindia Malayalam News

Handcuff
എറണാകുളം: സ്ത്രീപീ‍നവും കവര്‍ച്ചയും നടത്തിയിരുന്ന സ്ത്രീയുള്‍പ്പെട്ട മൂവര്‍ സംഘത്തെ പൊലീസ് പിടികൂടി. ഹോം നഴ്സിംഗ് സ്ഥാപനം നടത്തുന്നതിനിടയില്‍ യുവതികളേയും ഒറ്റയ്ക്ക് കഴിയുന്ന ആളുകളുടേയും വീടുകള്‍ കണ്ടെത്തിയാണ് ഇവര്‍ ലൈഗിക പീ‍‍ഡനവും മോഷണവും നടത്തിയിരുന്നത്. മൂവാറ്റുപുഴ, കോതമംഗലം പ്രദേശത്തായിരുന്നു ഇവര്‍ വിഹരിച്ചിരുന്നത്.

മൂന്നുവര്‍ഷമായി മൂവാറ്റുപുഴ വെളളൂര്‍കുന്നത്ത്‌ എ.പി.ടവറില്‍ സുനിജ അസോസിയേറ്റ്‌സ് എന്ന ഹോംനഴ്‌സിംഗ്‌ സ്‌ഥാപനം നടത്തിവന്ന തൊടുപുഴ കാഞ്ഞിരമറ്റം മാധവന്‍പറമ്പില്‍ ശ്യാംകുമാര്‍ (39), കുന്നംകുളം പെരുമ്പിലാവ്‌ കപ്‌ളങ്ങാട്ട്‌ ബിജു എന്നുവിളിക്കുന്ന മണികണ്‌ഠന്‍ (32), ചെങ്ങന്നൂര്‍ എണ്ണയ്‌ക്കാട്ട്‌ പെരിങ്ങാലിപ്പുറം സുനിജ (38) എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഹോംനഴ്‌സിംഗ്‌ സ്‌ഥാപനത്തില്‍ ജോലിതേടിയെത്തുന്ന യുവതികളുടെയും ഹോംനഴ്‌സിനെ തേടിയെത്തുന്നവരുടെയും ഫോണ്‍ നമ്പര്‍, മറ്റു വിവരങ്ങള്‍, എന്നിവ ശേഖരിച്ചശേഷം മൂന്നംഗസംഘത്തിലെ മുഖ്യപ്രതിയായ മണികണ്‌ഠന്‌ സുനിജ കൈമാറും. തട്ടിപ്പിനും ലൈഗിക പീഡനത്തിനും ഇതോടെ വഴി തുറക്കുന്നു. ഫോണിലൂടെ മണികണ്ഠന്‍ ഇവരുമായി ബന്ധപ്പെട്ട് യുവതികളേയും വീട്ടമ്മമാരേയും വലയില്‍ വീഴ്ത്തുന്നു.

വിദേശത്ത് ജോലിയ്ക്ക് സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ച് ചൂഷണം ചെയ്യുകയായിരുന്നു പതിവ്. ഹോട്ടലില്‍ എത്തുന്ന യുവതികള്‍ക്ക് ജ്യൂസില്‍ മയങ്ങാനുള്ള മരുന്ന് കലര്‍ത്തി കൊടുക്കും. പണവും സ്വര്‍ണ്ണവും മൊബൈല്‍ ഫോണും തട്ടിയ ശേഷം ലൈംഗിക ചൂഷണം നടത്തും. പിന്നീട് ഇവര്‍ രക്ഷപ്പെടും. പണത്തിന്റെ പകുതി മണികണ്ഠനുള്ളതാണ് ബാക്കിയാണ് മറ്റ് രണ്ട് പ്രതികള്‍ക്ക് നല്‍കിയിരുന്നത്. പത്തുവര്‍ഷം മുമ്പ്‌ വിവാഹബന്ധം വേര്‍പെടുത്തിയ സുനിജ ഹോംനഴ്‌സിംഗ്‌ രംഗത്തിറങ്ങി നിരവധി യുവതികളെ സംഘത്തിന്റെ കെണിയില്‍പ്പെടുത്തിയതായി കരുതുന്നതായി പോലീസ്‌ പറഞ്ഞു.

മൂവാറ്റുപുഴയ്ക്കടുത്ത് കാരക്കുന്നം സ്വദേശിനിയും കാന്‍സര്‍ രോഗിയുമായ ഒരു സ്ത്രീ ഹോം നഴ്സിനെ ആവശ്യപ്പെട്ട് സ്ഥാപനവുമായി ബന്ധപ്പെട്ടിരുന്നു. മക്കള്‍ ബംഗളുരുവിലായതിനാലാണ്‌ സഹായിയായി ഹോംനഴ്‌സിനെ ആവശ്യപ്പെട്ടത്‌.

ഇത് മനസിലാക്കി എത്തിയ മണികണ്‌ഠന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക്‌ ആശ്വാസം ലഭിക്കുന്ന മരുന്ന്‌ കലര്‍ത്തിയ ജ്യൂസാണെന്ന്‌ വിശ്വസിപ്പിച്ച്‌ മയക്കുമരുന്ന്‌ കലര്‍ത്തിയ ജ്യൂസ്‌ നല്‍കി. മണികണ്‌ഠനെ വശ്വസിച്ച് ജ്യൂസ്‌ കഴിച്ച വീട്ടമ്മ ബോധശൂന്യയായി.

പിറ്റേന്നാണ്‌ ബോധം വീണ്ടുകിട്ടിയത്‌. രണ്ടുപവന്റെ മാല, 3000 രൂപ, മൊബൈല്‍ എന്നിവ കാണാതായ ഇവര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ്‌ പ്രതികളെ തേടിയുളള അന്വേഷണം ആരംഭിച്ചത്‌. തുടര്‍ന്നായിരുന്നു അറസ്റ്റ്.

പത്തനംതിട്ട ജില്ലയിലെ പുല്ലാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ സ്വര്‍ണം കളളക്കടത്ത്‌ നടത്തിയ കേസിലെ പ്രതിയാണ്‌ ശ്യാംകുമാര്‍. കോട്ടയം ഈസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനില്‍ കളളനോട്ട്‌ കേസിലെ പ്രതിയാണ്‌ മണികണ്‌ഠന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X