കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ നടന്നത് രാഷ്ട്രീയ നാടകം

  • By Staff
Google Oneindia Malayalam News

PP Thankachan
കൊച്ചി: വയനാട്ടില്‍ നടന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ നാടകമാണ്. മൂന്നാറിലെ കൈയേറ്റങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടിയായിരുന്നു ഈ നാടകമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന യുഡിഎഫ് നേതൃയോഗ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പക തീര്‍ക്കാന്‍ സിപിഎം കൈയേറ്റം നടത്തിയപ്പോള്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് നോക്കി നിന്നു. സിപിഎം കൈയേറ്റം നടത്തിയപ്പോള്‍ പൊലീസ് നോക്കിനിന്നു. എന്നാല്‍ ഇതിനടുത്ത് സിപിഐ (എംഎല്‍) നടത്തിയ കൈയേറ്റം പൊലീസ് അതിവേഗം ഒഴിപ്പിച്ചു.

പാവപ്പെട്ട ആദിവാസികളുടെ മറവില്‍ വയനാട്ടില്‍ സിപിഎം നടത്തിയ ഭൂമി കൈയേറ്റത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായം പറയണം.

സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ളവര്‍ പ്രതിഷേധിച്ചിട്ടും സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ഇതുവരെ ഒരക്ഷരം ഇതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. സിപിഎം സംഘടനകള്‍ നടത്തുന്ന ഈ സമരത്തെക്കുറിച്ച് പിണറായി മിണ്ടാതിരിയ്ക്കുന്നതിന്റെ അര്‍ത്ഥം ഇതിനെ ന്യായീകരിയ്ക്കുന്നു എന്നാണോ? ഇതറിയാന്‍ യുഡിഎഫിനും ജനങ്ങള്‍ക്കും താല്പര്യമുണ്ടെന്ന് പി പി തങ്കച്ചന്‍ പറഞ്ഞു.

വയനാട്ടിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ഹൈക്കോടതിയുടെ എല്ലാ നിര്‍ദേശങ്ങളും വയനാട്ടില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കൈയേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് പരിശോധിച്ച ശേഷം 24 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ സമര പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. 18 മുതല്‍ 20 വരെ വയനാട്ടില്‍ യുഡിഎഫ് നടത്തുന്ന പ്രചാരണ പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുക്കും.

യോഗത്തില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്നാറില്‍ കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണം. 1977 ജനവരി ഒന്നിന് മുമ്പുള്ള മുഴുവന്‍ കുടിയേറ്റങ്ങള്‍ക്കും പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വന്‍കിട കൈയേറ്റക്കാരേയും കച്ചവട ലക്ഷ്യത്തോടെ കൈയേറിയവരേയും അടിയന്തരമായി ഇറക്കിവിട്ട് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണം. സിപിഎം. ജില്ലാ നേതാക്കളാണ് മൂന്നാറിലെ പ്രധാന കൈയേറ്റക്കാര്‍. അതുകൊണ്ടുതന്നെ ഈ സര്‍ക്കാരിന്റെ കാലത്ത് കൈയേറ്റക്കാരെ ഒഴിപ്പിക്കല്‍ ഉണ്ടാവില്ലെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. മൂന്നാറിലെ കൈയേറ്റക്കാരുടെ വിശദമായ ലിസ്റ്റ് ഉണ്ടാക്കാന്‍ യു.ഡി.എഫ്. ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 24 ന് ചേരുന്ന യോഗത്തില്‍ ലിസ്റ്റ് ചര്‍ച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയെ ഏല്പിക്കും.

മൂന്നാറില്‍ ഭൂമിയുടെ ദല്ലാളന്മാരായി മാറിയിരിക്കുകയാണ് സി.പി.എം. നേതാക്കള്‍. പാവങ്ങളെ കൊണ്ട് കുടില്‍വെപ്പിക്കും, പിന്നെ റിസോര്‍ട്ട് ഉടമയ്ക്ക് തീറെഴുതുന്ന പരിപാടിയാണ് സിപിഎം. അവിടെ നടത്തുന്നത് - പിപി തങ്കച്ചന്‍ പറഞ്ഞു.

മൂന്നാറില്‍ ടാറ്റ കെട്ടിയ തടയണ അനധികൃതമാണെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. പരിസ്ഥിതിക്ക് ചേരുന്നതല്ലെങ്കില്‍ തടയണ പൊളിക്കണമെന്നാണ് യുഡിഎഫ് അഭിപ്രായം-പിപി തങ്കച്ചന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X