കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യവില സൂചിക ഉയരത്തില്‍ തന്നെ

  • By Ajith Babu
Google Oneindia Malayalam News

ndia's food inflation still hovers around 18 percent
ദില്ലി: രാജ്യത്തെ ഭക്ഷ്യസാധനങ്ങളുടെ വില താഴുന്നില്ല. ഫെബ്രുവരി 6ന് അവസാനിച്ച ആഴ്ചയില്‍ വാര്‍ഷിക ഭക്ഷ്യവില സൂചിക 17.97 ശതമാനമാണ്. തൊട്ട് മുന്‍പുളള ആഴ്ചയില്‍ ഇത് 17.94 ശതമാനമായിരുന്നു. അവശ്യ വസ്തുകളുടെ വിലയിലും വര്‍ധനയുായി. ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും കഴിഞ്ഞ വാരത്തിലുണ്ടായ വിലവര്‍ദ്ധനവാണ് നിരക്ക് മേല്‍പ്പോട്ടുയര്‍ത്തിയത്.

വാര്‍ഷികാടിസ്ഥാനത്തില്‍ പച്ചക്കറിയുടെ വില 19.56 ശതമാനമായും ഉരുളക്കിഴങ്ങ് വില 38.02 ശതമാനമായും ധാന്യ വില 38.04 ശതമാനമായും പഴവര്‍ഗങ്ങളുടെ വില 10.39 ശതമാനമായും വര്‍ധിച്ചു. ഇക്കാലയളവില്‍ ഇന്ധന വില 9.89 ശതമാനമായാണ് ഉയര്‍ന്നത്.

ജനുവരിയില്‍ ഇന്ത്യയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് മുന്‍ വര്‍ഷം ഇതേ മാസത്തേതില്‍ നിന്ന് വര്‍ധിച്ച് 8.56 ശതമാനമായി. മുന്‍ വര്‍ഷം ജനുവരിയില്‍ പണപ്പെരുപ്പ നിരക്ക് 8.56 ശതമാനമായിരുന്നു. പണപ്പെരുപ്പം നേരിടാന്‍ സര്‍ക്കാര്‍ കൈകൊ നടപടികള്‍ ഫലം കാണാന്‍ സമയമെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X