ബീഹാറില്‍ മാവോയിസ്റ്റുകള്‍ 10 ഗ്രാമീണരെ വധിച്ചു

ബുധനാഴ്ച രാത്രി കസാരി ഗ്രാമം അക്രമിച്ച മാവോയിസ്റ്റുകള്‍ വീടുകള്‍ അഗ്നിക്കിരയാക്കിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സിപിഐ(മാവോയിസ്റ്റ്)ന്റെ എട്ടോളം പ്രവര്‍ത്തകരെ അടുത്തിടെ വധിച്ചതില്‍ പ്രതികാരമായിട്ടാണ് മിന്നലാക്രമണം നടത്തിയതെന്ന് പ്രദേശത്ത് ഉപേക്ഷിച്ച ലഘുലേഖയില്‍ പറയുന്നു.
അതേ സമയം മാവോയിസ്റ്റുകളുടെ മോട്ടോര്‍ സൈക്കിളുകളും മറ്റ് സാധങ്ങളും ഗ്രാമവാസികള്‍ പൊലീസിന് കൈമാറിയതിന്റെ പ്രതികാരമായാണ് അക്രമമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഡിസംബര്‍ 31 നാണ് പോലീസുമായി ഏറ്റുമുട്ടുന്നതിനിടയില്‍ രക്ഷപ്പെട്ട മാേവായിസ്റ്റുകളുടെ വസ്തുക്കളാണ് ഗ്രാമവാസികള്‍ പൊലീസില്‍ ഏല്‍പ്പിച്ചത്.
ഏതാനും ദിവസം മുമ്പ് ബംഗാളിലെ പശ്ചിമ മിഡ്‌നാപൂരില്‍ സൈനിക ക്യാംപുകള്‍ക്കു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications