മുല്ലപ്പെരിയാര്‍: എഎസ് ആനന്ദ് സമിതി അധ്യക്ഷന്‍

സുപ്രീംകോടതി പരിഗണിക്കുന്ന ഭരണഘടനാപരവും നിയമപരവുമായ വിഷയങ്ങള്‍ ഒഴികെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിദഗ്ദ സമിതി പരിശോധിക്കും.ഡാമിന്റെ സുരക്ഷ, പരിസ്ഥിതി പ്രശ്‌നങ്ങള്‍, പുതിയ ഡാമിന്റെ സാധ്യത, സാങ്കേതികവിഷയങ്ങള്‍, തുടങ്ങിയവ ഇതിലുള്‍പ്പെടും.
കേന്ദ്രം നിര്‍ദ്ദേശിക്കുന്ന രണ്ട് അംഗങ്ങളും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓരോ പ്രതിനിധികളുമാണ് സമിതിയില്‍ ഉണ്ടാവുക. അതേ സമയം കേന്ദ്ര ജലകമ്മീഷനെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.
സമിതിയുടെ ഓഫീസ്, പ്രവര്‍ത്തനം തുടങ്ങിയ എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം. ഈ വര്‍ഷം സെപ്തംബര്‍ ഇരുപതിന് കേസ് കോടതി പരിഗണിക്കും. ഇതിന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications