പെന്‍ഷന്‍പ്രായം: എല്‍ഡിഎഫില്‍ തീരുമാനമായില്ല

ഘടകകക്ഷികള്‍ നിലപാട് പുനപ്പരിശോധിക്കണമെന്ന് എംഎ ബേബി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യാതെ നിലപാട് അറിയിക്കാനാവില്ലെന്ന സമീപനമാണ് ആര്‍എസ്പിയും സിപിഐയും സ്വീകരിച്ചത്.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും യോഗം ചര്‍ച്ച ചെയ്തു. മൂന്നാര്‍ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതിയ്ക്ക് നേതൃത്വം നല്‍കുന്ന കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
വയനാട് കയ്യേറ്റ സമരങ്ങള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ കാര്യമായ ചര്‍ച്ച നടന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിവാസികളെ മുന്‍നിര്‍ത്തിയുള്ള സിപിഎമ്മിന്റെ കയ്യേറ്റ സമരങ്ങള്‍ക്കെതിരെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെഇ ഇസ്മയില്‍ രംഗത്തെത്തിയതായി സൂചനകളുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനനും യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications