കളക്ടര്‍ മൂക്ക് ചെത്തുമോ- പിണറായി

വയനാട്ടില്‍ അനധികൃതമായി ഭൂമി തട്ടിയെടുത്ത ശ്രേയാംസ്‌കുമാര്‍ എംഎല്‍എയുടെ പക്കല്‍ നിന്നും ഭൂമി ഒഴിപ്പിക്കണമെന്ന് നേരത്തെ തന്നെ ബന്ധപ്പെട്ട അധികൃതരും ഗവണ്‍മെന്റും ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഒരു നടപടിയും എടുക്കാതിരിക്കാനാണ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. കളക്ടറുടെ ആ നടപടിയെ സിപിഎം ജില്ലാ സെക്രട്ടറി ചോദ്യംചെയ്യുക സ്വാഭാവികമാണ്. അതിന് കളക്ടര്‍ ആരെയാണ് ഭയപ്പെടുത്തുന്നതെന്ന് പിണറായി ചോദിച്ചു.
കൊല്ലം അയത്തില്‍ പാര്‍ട്ടി കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തശേഷം നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഭൂമി തട്ടിപ്പറിച്ച പ്രമാണിമാര്‍ക്കുവേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. വയനാട് പ്രശ്‌നത്തില്‍ വളരെ പാപ്പരായ അവസ്ഥയിലാണ് യുഡിഎഫ്. എല്‍ഡിഎഫിന്റെ ഭാഗമായിരിക്കുമ്പോള്‍തന്നെ ശ്രേയാംസ്‌കുമാറിന്റെ നടപടിയെ ദേശാഭിമാനിയും സിപിഐ എമ്മും എതിര്‍ത്തിരുന്നുവെന്ന് പിണറായി ചൂണ്ടക്കാട്ടി.












Click it and Unblock the Notifications