ഒഴിപ്പിക്കല്‍ നടപടികളില്‍ മാന്ദ്യം: വിഎസ്

തിരുവനന്തപുരത്ത് സംസ്ഥാന ഭൂബാങ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂന്നാറില്‍ കൈയേറ്റമൊഴിപ്പിച്ച ആദ്യസംഘം 12,000 ഏക്കര്‍ ഒഴിപ്പിച്ചെങ്കിലും അക്കാര്യത്തില്‍ സംഘത്തിന് മാന്ദ്യം സംഭവിച്ചു. മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തിന് അടുത്തെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതേ സമയം ഒഴിപ്പിക്കല്‍ നടപടികളില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റം നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് വിഎസ് ചൂണ്ടിക്കാട്ടി.
മൂന്നാറിലെയും, വയനാട്ടിലെയും കൈയേറ്റം സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്ക് വ്യാഴാഴ്ച ഇടതുമുന്നണി ചേരാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications