റഷ്യ-ചൈന അതിര്‍ത്തിയില്‍ ഭൂചലനം
മോസ്‌ക്കോ: റഷ്യയുടെയും ചൈനയുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌ക്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
വടക്കന്‍ കൊറിയയുടെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളപയമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റഷ്യന്‍ നഗരമായ വ്‌ളാഡിവൊസ്‌റ്റോക്കിനും വടക്കന്‍ കൊറിയന്‍ നഗരമായ ചോങ്ജിനും ഇടയില്‍ കടലിനടിയില്‍ 563 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications