യാഹൂ-മൈക്രോസോഫ്റ്റ് സഖ്യത്തിന് കളമൊരുങ്ങി

ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ വമ്പന്‍മാരാണ് ഗൂഗിളും യാഹുവും. ഇതില്‍ സെര്‍ച്ച് എഞ്ചിന്‍ മേഖല ഭൂരിഭാഗവും കൈയ്യടക്കിയിരിക്കുന്നത് ഗൂഗിളാണ്. ഈ രംഗത്തെ ഗൂഗിളിന്റെ കുത്തക അവസാനിപ്പിയ്ക്കാനാണ് പുതിയ സഖ്യത്തിലൂടെ യാഹൂവും മൈക്രോസോഫ്റ്റും ശ്രമിയ്ക്കുന്നത്.
സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് മുന്നിലെത്താന്‍ ഏറക്കാലമായി മൈക്രോസോഫ്റ്റ് പലരീതിയില്‍ ശ്രമിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം ബിങ് എന്ന പേരില്‍ മൈക്രോസോഫ്റ്റ് സ്വന്തമായി സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചെങ്കിലും വിപണി പിടിച്ചടക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യാഹുവുമായി ചേര്‍ന്ന് വിപണിയില്‍ കൂടുതല്‍ പങ്കാളിത്തം മൈക്രോസോഫ്റ്റ് താത്പര്യം കാണിച്ചത്. പുതിയ കരാര്‍ നിലവില്‍ വന്നാലും തത്കാലത്തേക്ക് ബിങ്ങും യാഹൂവും വ്യത്യസ്ത സെര്‍ച്ച് എഞ്ചിനുകളായി തുടരും. എന്നാല്‍ യാഹുവില്‍ സെര്‍ച്ച് നടത്തുമ്പോള്‍ ഇനി മുതല്‍ ബിങ്ങിന്റെ സഹായത്തോടെ എന്നാവും തിരച്ചില്‍ ഫലങ്ങള്‍ പ്രത്യക്ഷപ്പെടുക.
2006 മുതല്‍ തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. 2006 ല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള വാഗ്ദാനം ആദ്യം മൈക്രോസ്‌ഫോറ്റ് മുന്നോട്ട് വെച്ചെങ്കിലും യാഹൂ താത്പര്യം കാണിച്ചില്ല. 2008 ല്‍ യാഹുവിനെ വാങ്ങാന്‍ വരെ മൈക്രോസോഫ്റ്റ് നീക്കം നടത്തി. അതും ഫലം കണ്ടിരുന്നില്ല.












Click it and Unblock the Notifications