ബോളിവുഡ് താരം നിര്‍മല്‍ പാണ്ഡെ അന്തരിച്ചു

ബാന്‍ഡിറ്റ് ക്യൂന്‍, ദയാര തുടങ്ങിയവയാണ് പാണ്‌ഡേ അഭിനയിച്ച പ്രധാന ചലചിത്രങ്ങള്‍. 1991ല്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ടാര്‍ഗറ്റ് എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നിര്‍മ്മല്‍ പാണ്ഡെയെ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത് ബന്‍ഡിറ്റ് ക്യൂനിലെ അഭിനയമാണ് ഏറെ ശ്രദ്ധേയനാക്കിയത്.
ഫൂലന്‍ ദേവിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ കൊള്ളക്കാരന്റെ വേഷമാണ് അഭിനയിച്ചത്. മമ്മൂട്ടി നായകനായ 'ദുബായ്' എന്ന ചിത്രത്തിലൂടെ നിര്‍മ്മല്‍ പാണ്ഡെ മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു.












Click it and Unblock the Notifications