സിഗരറ്റുമായി ക്രിസ്തു ചിത്രം പാഠപുസ്തകത്തില്‍

പുസ്തകം നല്‍കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പാഠപുസ്തകം പുറത്തിറക്കിയ പ്രസാധകര്‍ക്കെതിരെയും നിയമനടപടികളെടുക്കുന്ന കാര്യം മേഘാലയ സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്.
വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് യേശുക്രിസ്തുവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രം പുസ്തകത്തിലുണ്ടെന്ന് ക്രിസ്ത്യന്‍ സഭാ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൈലൈന്‍ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പാഠ്യ പദ്ധതിയ്ക്ക് പുറത്തുള്ള പുസ്തകങ്ങളും മേഘലയിയിലെയ സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിക്കാറുണ്ട്.
സംഭവത്തില്‍ സഭാ അധികൃതര്‍ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ചിത്രം തങ്ങളെ ഞെട്ടിച്ചുവെന്നും മതത്തിനെതിരായ അവഹേളനമാണിതെന്നും ഷില്ലോങ് ആര്‍ച്ച് ബിഷപ് ഡൊമിനിക് ജ്വാ പറഞ്ഞു.
വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പുസ്തകം പഠിക്കാന്‍ നല്‍കുന്നത് മതനിന്ദയാണെന്ന് വൈദികര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. വിവാദം പൊട്ടിപ്പുറപ്പെട്ട ഉടനെ സമയോചിതമായി പ്രവര്‍ത്തിച്ച മേഘാലയ സര്‍ക്കാര്‍ പുസ്തകത്തിന്റെ എല്ലാ പ്രതികളും സ്‌കൂളില്‍നിന്നും പ്രസാധകരില്‍നിന്നും കണ്ടുകെട്ടി.ആവശ്യമെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അംപേരെന്‍ ലിംഗ്‌ദോ പറഞ്ഞു.
മേഘാലയിലെ 23 ലക്ഷത്തോളം ജനങ്ങളില്‍ ഏകദേശം 72 ശതമാനത്തോളം ജനങ്ങള്‍ ക്രിസ്തുമത വിശ്വാസികളാണ്.












Click it and Unblock the Notifications