ഉസ്മാനിയ സര്‍വകലാശാലയില്‍ സൈന്യം തുടരും

സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേണം സൈന്യം ഇവിടെ പ്രവര്‍ത്തിയ്‌ക്കേണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്യാമ്പസിനുള്ള യാതൊരു തരത്തിലുള്ള മര്യാദക്കേടും സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല. ഇക്കാര്യം ആഭ്യന്തര സെക്രട്ടറി തന്നെ ഉറപ്പുവരുത്തണം. സൈന്യത്തെ പിന്‍വലിയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ ്‌സുപ്രീം കോടതിയെ സമീപിച്ചത്.
തെലുങ്കാന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടാകമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചിരുന്നു. എ്ന്നാല്‍ വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു.












Click it and Unblock the Notifications