മൂന്നാറിലേക്ക് കേന്ദ്ര സംഘത്തെ അയക്കും

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയ്ക്ക് അനുമതി നല്‍കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. പറമ്പിക്കുളം വനമേഖലയെ കടുവാസങ്കേതമായി പ്രഖ്യാപിച്ചേശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയറാം രമേഷ്.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്നാര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. വനഭൂമി കയ്യേറിയിട്ടുണ്ടോ, 1980 ലെ വനസംരക്ഷണ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സംഘം പരിശോധിക്കും. മൂന്നാറിലെ സ്ഥിതിവിശേഷം നിരീക്ഷിച്ചുവരികയാണ്. മൂന്നാര്‍ പ്രശ്‌നം സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി അറിയിച്ചു.
ജൈവ വൈവിധ്യ വകുപ്പിന്റെയും വനം വകുപ്പിന്റെയും പഠനനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയ്ക്ക് ഇപ്പോള്‍ അനുമതി നല്‍കാന്‍ കഴിയാത്തത്. പദ്ധതി മൂലം പരിസ്ഥിതിയ്ക്ക് ആഘാതമുണ്ടാകുമെന്ന് പഠനങ്ങളില്‍ വ്യക്തമാകുന്നു. ഈ സാഹചര്യത്തില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കാനാവില്ല. തീരുമാനത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും രാഷ്ട്രീയം നോക്കിയല്ല ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി












Click it and Unblock the Notifications