മൂന്നാറിലെ ടാറ്റയുടെ ഭരണം അവസാനിപ്പിയ്ക്കണം

മൂന്നാറില്‍ പുതിയ ടൗണ്‍ഷിപ്പിന് സര്‍ക്കാര്‍ രൂപം നല്‍കണം. ഇതിനായി ആവശ്യമായ ഭൂമിയും ഏറ്റെടുക്കണം. സര്‍ക്കാര്‍ ഭൂമി ടാറ്റ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം. മൂന്നാറില്‍ ടാറ്റയുടേത് സമാന്തര ഭരണമാണ്. ഇവിടെ സര്‍ക്കാരിന്റെ സാന്നിധ്യം തെളിയിക്കണം. പ്രകൃതിയെ ബലാത്സംഗം ചെയ്തുകൊണ്ടാണ് മൂന്നാറില്‍ ടാറ്റ തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോടതി മുമ്പ് വിലയിരുത്തിയതാണ്. മൂന്നാഴ്ചത്തേക്ക് തടയണ പൊളിക്കുന്നതിനെപ്പറ്റി ആലോചിക്കരുതെന്നാണ് കോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും 1977ന് മുന്‍പുള്ള എല്ലാ കുടിയേറ്റക്കാര്‍ക്കും പട്ടയം നല്‍കണമെന്നും എല്‍ഡിഎഫ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി വൈക്കം വിശ്വന്‍ അറിയിച്ചു.












Click it and Unblock the Notifications