ടിബറ്റ് ജനതയ്ക്ക് യുഎസിന്റെ പിന്തുണ

ചൈനയില്‍ ടിബറ്റന്‍ ജനത നടത്തുന്ന അവകാശസംരക്ഷണ പോരാട്ടങ്ങള്‍ക്ക് ഒബാമ തന്റെ പിന്തുണ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ മേപ്പിള്‍ റൂമില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഒബാമ പിന്തുണ അറിയിച്ചത്. സാധാരണ ഔദ്യോഗിക കൂടിക്കാഴ്ചക്കള്‍ നടത്താറുള്ള ഓവല്‍ ഓഫീസില്‍നിന്ന് മാറി അതീവ രഹസ്യമായാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
ദലൈലാമയുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരല്ലെന്നു ചൂണ്ടിക്കാട്ടുന്നതിനാണ് മേപ്പിള്‍ റൂം അതിനായി തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ യുഎസിന്റെ ഔദ്യോഗികമായ ചര്‍ച്ചകള്‍ നടക്കുന്നത് ഓവല്‍ ഓഫിസിലാണ്. കൂടിക്കാഴ്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ദലൈലാമയുമായി ഒബാമ കൂടിക്കാഴ്ച നടത്തരുതെന്നും അങ്ങനെയുണ്ടായാല്‍ അതു യുഎസ്- ചൈന ബന്ധത്തെ ബാധിക്കുമെന്നും ചൈന പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒബാമയുടെ ചൈനീസ് സന്ദര്‍ശനത്തിനു മുന്നോടിയായി യുഎസില്‍ എത്തിയ ദലൈലാമയുമായുളള കൂടിക്കാഴ്ച അദ്ദേഹം ഒഴിവാക്കിയിരുന്നു.
സൈനികശേഷിയുടെ അടിസ്ഥാനത്തില്‍ മാത്രം വന്‍ശക്തിയാകാന്‍ സാധിക്കുമെന്ന നിലപാട് ചൈന തിരുത്തണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ദലൈലാമ പറഞ്ഞു. അതേസമയം, കൂടിക്കാഴ്ചയെ ചൈന ശക്തമായി അപലപിച്ചു.












Click it and Unblock the Notifications