യുഎസില്‍ വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചിറക്കി

വ്യാഴാഴ്ച അമേരിക്കന്‍ സമയം രാവിലെ 10 മണിക്കാണ് സംഭവം. ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല.
ജോസഫ് ആന്‍ഡ്രൂ സ്റ്റാക്ക് (53) എന്ന പൈലറ്റ് മനപൂര്‍വം വിമാനം ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഇയാള്‍ സ്വന്തം വീടിന് തീവെച്ച ശേഷമാണ് വിമാനം ഫെഡറല്‍ ടാക്‌സ് ഏജന്‍സിയുടെ കെട്ടിടത്തില്‍ ഇടിച്ചിറക്കിയത്.
വിമാനമിടിച്ചുണ്ടായ വന്‍ശബ്ദത്തില്‍ പരിഭ്രാന്തരായി ജനങ്ങള്‍ ഇറങ്ങിയോടി. രണ്ടു പേരെ ആശുത്രിയില്‍ പ്രവേശിപ്പിച്ചതായി അഗ്‌നിശമന സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഒരാളെ കണ്ടെത്തിയിട്ടില്ല.












Click it and Unblock the Notifications