വിമാനാക്രമണം: പൈലറ്റിന്റേത് ആത്മഹത്യ

യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയ്ക്ക് സമീപത്തുള്ള ടാക്‌സ് ഓഫീസ് കെട്ടിടത്തിലേക്ക് പൈലറ്റ് മനപൂര്‍വം വിമാനം ഇടിച്ചിറക്കുകയായിരുന്നു. ഇയാളുടെ ആത്മഹത്യാ കുറിപ്പ് ഒരു വെബ്‌സൈറ്റ് പുറത്തുവിട്ടു. ആഭ്യന്തര റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിക്കുന്നതായി ഇയാളുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പൈലറ്റ് സ്വന്തം വീടിന് തീ കൊളുത്തിയ ശേഷമാണ് വിമാനം ഫെഡറല്‍ ടാക്‌സ് ഏജന്‍സിയുടെ കെട്ടിടത്തില്‍ ഇടിച്ചിറക്കിയത്. 199ജീവനക്കാരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ കാണാതായിരിക്കുകയാണ്. കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.
11 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഫെഡറല്‍ അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണ സാധ്യത എഫ്ബിഐ നേരത്തെ തള്ളിയിരുന്നു.












Click it and Unblock the Notifications