മഹാരാഷ്ട്രയില്‍ വന്‍സ്‌ഫോടകശേഖരം കണ്ടെടുത്തു

്70 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 2440 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 366510,225 ഡിറ്റനേറ്ററുകള്‍ തുടങ്ങിയവയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.
കിഷന്‍ ഭൈരു ചൗധരി, മോഹന്‍ലാല്‍ കൗണ്ടാസ് വൈഷ്ണവ്, ജംമ്‌നാലാല്‍ കനുദാസ് വൈഷ്ണവ് എന്നിവരാണ് വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റിലായത്.
സ്‌ഫോടനം നടത്താനുപയോഗിക്കുന്ന യന്ത്രസാമഗ്രികളും വയറുകളും ഉള്‍പ്പെടെ 10 ലക്ഷം രൂപയ്ക്കടുത്തു വിലവരുന്ന സ്‌ഫോടകവസ്തുക്കളാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി ചൗഹാന്‍ അറിയിച്ചു. വീടിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെടുത്ത സ്‌ഫോടകശേഖരം എന്തിനായിരുന്നുവെന്ന കാര്യം വ്യക്തമായിട്ടില്ല.












Click it and Unblock the Notifications