ജസ്റ്റിസ് ചെലമേശ്വര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

1953ല്‍ ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയിലെ മോവാ മണ്ഡലില്‍ ജനിച്ച ചെലമേശ്വര്‍ 1976ല്‍ വിശാഖപട്ടണത്തെ ആന്ധ്രാ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം കരസ്ഥമാക്കി. അതേവര്‍ഷം തന്നെ ആന്ധ്രാഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.
1985ലും 86ലും ആന്ധ്രാ ലോകായുക്തയില്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിതനായി. 1988-89 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവ. പ്ലീഡറായി. 1995ല്‍ സീനിയര്‍ കോണ്‍സലായി. ഇതേവര്‍ഷം തന്നെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായി. 1997ല്‍ ആന്ധ്രാ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം 1999 മേയില്‍ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു. 2007 മേയിലാണ് ഗുവാഹത്തി ചീഫ് ജസ്റ്റിസായി നിയമിതനായത്. ഭരണഘടന, തിരഞ്ഞെടുപ്പ്, സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ്, ആദായ നികുതി, ക്രിമിനല്‍ നിയമങ്ങളില്‍അദ്ദേഹം പ്രാവീണ്യം െളിയിച്ചിട്ടുണ്ട്. ആന്ധ്രയിലെ പ്രമുഖ അഭിഭാഷകനായിരുന്ന അന്തരിച്ച ജസ്തി ലക്ഷ്മി നാരായണയുടെ മകനാണ് ചെലമേശ്വര്‍.












Click it and Unblock the Notifications