കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ കാണാനില്ല

  • By Ajith Babu
Google Oneindia Malayalam News

Ex-defence minister George Fernandes goes missing
ദില്ലി: മുന്‍ പ്രതിരോധമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസിനെ കാണാനില്ലെന്ന് പരാതി. അല്‍ഷിമേഴ്‌സ് രോഗബാധിതനായ അദ്ദേഹത്തെ ഭാര്യയും മകനും ചേര്‍ന്ന് അജ്ഞാതകേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്ന് സുഹൃത്തുക്കള്‍ ആരോപിയ്ക്കുന്നു.

അല്‍ഷിമേഴ്‌സ് രോഗബാധയെ തുടര്‍ന്ന് ഫെര്‍ണാണ്ടസ് ഏറെക്കുറെ ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ഒരുകാലത്ത് വലിയൊരു വിഭാഗം ജനങ്ങളുടെ ശബ്ദമായി വര്‍ത്തിച്ച ഫെര്‍ണാണ്ടസിന് ഇന്ന് സ്വന്തം പ്രശ്‌നങ്ങള്‍ പോലും ആരോടും പറയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അജയ് സിങ് പറയുന്നു.

രണ്ട് പതിറ്റാണ്ടോളം ഫെര്‍ണാണ്ടസുമായി അകന്നുകഴിയുകയായിരുന്നു ഭാര്യ ലൈലയും മകന്‍ സീനുവും ഈയടുത്ത കാലത്താണ് തിരിച്ചെത്തിയത്. ഫെര്‍ണാണ്ടസിന്റെ തിരോധാനത്തിന് പിന്നിലും ഇവര്‍ തന്നെയാണെന്ന് അജയ് സിങ് ആരോപിയ്ക്കുന്നു.

ഫെര്‍ണാണ്ടസിന്റെ 25 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹോദരങ്ങളും ശ്രമിക്കുകയാണെന്നാരോപിച്ചാണ് ഭാര്യയും മകനും മടങ്ങിയെത്തിയത്.
എന്നാല്‍ സ്വത്ത് കൈവശപ്പെടുത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് ഫെര്‍ണാണ്ടസിന്റെ സഹോദരങ്ങളും പറയുന്നു.

സ്വത്ത് പ്രതീക്ഷിച്ചിട്ടല്ല, അദ്ദേഹത്തിന്റെ ജീവനാണ് ഞങ്ങള്‍ക്ക് വലുതെന്ന് ഫെര്‍ണാണ്ടസിന്റെ ഇളയ സഹോദരനായ മൈക്കിള്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് വെങ്കടചലയ്യയുടെ നേതൃത്വത്തില്‍ ഫെര്‍ണാണ്ടസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തിയിരുന്നു. ദില്ലിയിലെ അദ്ദേഹത്തിന്റെ വസതിയുടെ പ്രധാന ഗേറ്റ് കുറെനാളായി അടഞ്ഞു കിടക്കുകയാണെന്നും ജോര്‍ജ് ഫെര്‍ണാണ്ടസ് എവിടെയാണെന്ന് അറിയില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ഫെര്‍ണാണ്ടസിന് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ കോടതിയെ സമീപിയ്ക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച പാര്‍ലമെന്റ് ആരംഭിയ്ക്കാനിരിയ്‌ക്കെ സഭാചര്‍ച്ചകളിലെ സജീവസാന്നിധ്യമായിരുന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നുവരുമെന്നാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X