തെലുങ്കാന: ഹൈദരാബാദില്‍ വിദ്യാര്‍ഥി പ്രക്ഷോഭം
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ആന്ധ്ര നിയമസഭയിലേയ്ക്ക് ഒസ്മാനിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ റാലിയില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികളെ തടയുന്നതിനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ വിദ്യാര്‍ത്ഥികള്‍ തകര്‍ത്തു. അറുപത്തിയഞ്ചോളം ബാരിക്കേഡുകള്‍ പൊലീസ് സ്ഥാപിച്ചിരുന്നു.
നിയമസഭയ്ക്കുമുന്നിലെത്തിയ റാലി അര്‍ധസൈനികവിഭാഗവും പോലീസും ചേര്‍ന്ന് തടഞ്ഞതിനെതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
ബസ്സുകള്‍ക്ക് സമരാനുകൂലികള്‍ അഗ്നിയ്ക്കിരയാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് ഒട്ടേറെ റോഡുകളിലൂടെയുള്ള ഗതാഗതം പോലീസ് തടഞ്ഞിരിക്കുകയാണ്. റെയില്‍വെ പാളങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് തെലുങ്കാന പ്രദേശത്തെ മൂന്നുജില്ലകളിലെയും തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
നിരോധനം ലംഘിച്ച് യുണിവേഴ്‌സിറ്റി ആര്‍ട്‌സ് കോളേജ് പരിസരത്തുനിന്നാണ് ആയിരത്തോളംപേര്‍ പങ്കെടുത്ത റാലി ആരംഭിച്ചത്.












Click it and Unblock the Notifications