ബോംബ് ഭീഷണി:ആന്ധ്രയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു

നഗരത്തിലേക്കുള്ള 12 തീവണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ തടഞ്ഞിട്ടിരിയ്ക്കുകയാണ്. റെയില്‍ പാളങ്ങളില്‍ വന്‍ തോതിലുള്ള സുരക്ഷാ പരിശോധന തുടരുകയാണ് തെലുങ്കാന പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിച്ച സാഹചര്യത്തിലാണ് ബോംബ് ഭീഷണി.
മാസങ്ങളായി തുടരുന്ന തെലുങ്കാന പ്രക്ഷോഭം ആന്ധ്രാപ്രദേശിലെ സുരക്ഷാ സംവിധാനങ്ങളെയാകെ അട്ടിമറിച്ചിരിയ്ക്കുകയാണ്. നഗരത്തിന് സുരക്ഷയൊരുക്കാന്‍ മാത്രം 20,000 ത്തോളം വരുന്ന സുരക്ഷാ സേനയെയാണ് നിയോഗിച്ചിരിയ്ക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications