കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റുകള്‍ പിന്തുണക്കണമെന്ന് തിലകന്‍

  • By Ajith Babu
Google Oneindia Malayalam News

Thilakan
ആലപ്പുഴ: തന്നെപ്പോലുള്ള കലാകാരന്‍മാരെ സംരക്ഷിക്കാനുള്ള ബാധ്യത കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുണ്ടെന്ന് നടന്‍ തിലകന്‍.

ഇടതുപക്ഷാശയങ്ങള്‍ ജനങ്ങളിലെത്തിയ്ക്കാന്‍ പ്രവര്‍ത്തിച്ച കലാകാരന്‍മാരുടെ പ്രശ്‌നത്തില്‍ ഇടപെടാനുള്ള ബാധ്യത പാര്‍ട്ടിയ്ക്കുണ്ട്. തൊഴിലിനു വേണ്ടി സമരം ചെയ്യുന്ന താനടക്കമുളളവരെ സംരക്ഷിക്കാതെ മറ്റെന്തു പണിയാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുളളതെന്ന് തിലകന്‍ ചോദിച്ചു. തിലകനെ സംരക്ഷിക്കേണ്ട ബാധ്യത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്ന കെഇ ഇസ്മായിലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയിലെ ചില സൂപ്പര്‍താരങ്ങളാണ് തന്നെ സിനിമയില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത്. അവരാണ് മലയാള സിനിമയുടെ അന്തകര്‍. ഭരണഘടനാ വിരുദ്ധമായാണ് ഫെഫ്ക പ്രവര്‍ത്തിക്കുന്നതെന്നും തിലകന്‍ കുറ്റപ്പെടുത്തി.

അതിനിടെ തിലകനെ പിന്തുണച്ച് പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദനും രംഗത്തെത്തി. തിലകനെ ബഹിഷ്‌കരിക്കാനുള്ള സിനിമാ സംഘടനകളുടെ നീക്കം ശരിയല്ലെന്ന് സാഹിത്യകാരന്‍ മുകുന്ദന്‍
പ്രതികരിച്ചു. തിലകന്‍ മഹാനടനാണെന്നും അദ്ദേഹത്തെ വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും മുകുന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ അതേ അഭിപ്രായമാണ് തനിക്കുമുള്ളത്. അതേ സമയം തിലകന്‍ വാക്കുകളില്‍ മിതത്വം പാലിക്കേണ്ടതുണ്ടെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X