മുല്ലപ്പെരിയാര്‍ : തമിഴ്നാട് പ്രതിനിധിയെ അയക്കില്ല

ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഉപമുഖ്യമന്ത്രി എം.കെ സ്റ്റാന്‍ലിനാണ് ഇക്കാര്യം വ്യക്താക്കിയത്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ പുതിയ സമിതി രൂപീകരിയ്ക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം തമിഴ്നാട്ടിന് എതിരല്ലെന്ന് മുഖ്യമന്ത്രി കരുണാനിധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന്റെ വിജയമാണെന്ന തരത്തിലുള്ള കേരള മുഖ്യമന്ത്രി വിഎസ് അച്ചുതാന്ദന്റെ പ്രതികരണത്തെപരാമര്‍ശിച്ചുകൊണ്ടാണ് കരുണാനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതിന് പിന്നാലേയാണ് ഡിഎംകെയുടെ ഈ തീരുമാനം.
സുപ്രീംകോടതിയുടെ തീരുമാനത്തെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യില്ലെന്ന് സ്റ്റാന്‍ലിന്‍ പറഞ്ഞു. ഇതാണ് സ്റ്റാലിന്റെ വചനമെങ്കിലും പുതിയ തീരുമാനത്തോടെ തമിഴ്നാടിന്റെ ഉള്ളിലിരിപ്പ് വെളിയില്‍ വന്നിരിയ്ക്കുകയാണ്.
പ്രതിനിധിയെ അയയ്ക്കാതെ പുതിയ സമിതി എന്ന സുപ്രീം കോടതി നിര്‍ദ്ദേശം അട്ടിമറിയ്ക്കാനാവുമോ എന്നാണ് തമിഴ്‍നാട് ശ്രമിയ്ക്കുന്നത്.












Click it and Unblock the Notifications