Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയുടെ അത്മഹത്യ: അന്വേഷണത്തിന് ഉത്തരവ്

Suicide
തിരുവനന്തപുരം: മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും അശ്ലീദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറ്കടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

മൊബൈല്‍ ഫോണ്‍ നിരോധനം കൊണ്ടുമാത്രം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും പൊതു സമൂഹം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പറഞ്ഞു. സംഭവസ്ഥലത്ത് നേരിട്ട് അന്വേഷണം നടത്താനാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവവുമായി നേരിട്ടു ബന്ധമില്ലാത്ത യുവാവിനെയും പെണ്‍കുട്ടിക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൊറാഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനി തളിപ്പറമ്പ് കുറ്റിക്കോല്‍ വായനശാലയ്ക്ക് സമീപത്തെ പ്രവിത( 17), കൂറ്റേരി നെല്ലുപ്പറമ്പില്‍ ബിനീഷ് (28) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ബിനീഷിന്റെ വീടിനു നൂറുവാര അകലെ ഉടുമുണ്ടിന്റെ രണ്ടറ്റത്തായി ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+