മൂന്നാറിലെ ഏറ്റവും വലിയ കയ്യേറ്റക്കാര്‍ ടാറ്റ

മൂന്നാര്‍ കയ്യേറ്റവും അവയ്‌ക്കെതിരെ സ്വീകരിച്ച നടപടികളും വിശദമാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
വന്‍കിട കയ്യേറ്റക്കാരുടെ പട്ടികയില്‍ സിപിഎം പ്രദേശിക നേതാവും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റുമായ വിഎക്‌സ് ആല്‍ബിനും ഉള്‍പ്പെടുന്നു. ചിന്നക്കനാലില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ അനുജന്‍ ലംബോദരന്‍ 105 ഹെക്ടര്‍ ഭൂമി കൈയേറി വ്യാജപട്ടയമുണ്ടാക്കിയെന്നും ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ലംബോദരന്‍, മകന്‍ ലിനീഷ് തുടങ്ങി പല പേരുകളില്‍ ഒന്നിലധികം ആധാരങ്ങള്‍ ഉണ്ടാക്കി പുകമറ സൃഷ്ടിച്ച് ഭൂമി മറിച്ചു വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കയ്യേറ്റം തടയുന്ന നടപടികളുടെ ഭാഗമായി ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തൃശൂരിലെ വണ്‍എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ നാല് ആഴ്ച മുന്‍പാണ് സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നത്.
കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ആദ്യ ദൗത്യസംഘത്തിന്റെ കാലം മുതലിങ്ങോട്ടുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. കയ്യേറ്റക്കാരില്‍നിന്ന് 14,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു.












Click it and Unblock the Notifications