അതിരപ്പിള്ളിക്കെതിരെ കേന്ദ്ര ഗൂഢാലോചന: ബാലന്‍

പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നിഷേധിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നു കാട്ടി ജനവരി നാലിനാണ് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചത്. ഇതിന് ബോര്‍ഡ് മറുപടി നല്‍കി.
അതിരപ്പിള്ളി പദ്ധതിയെപ്പറ്റി പരിശോധിക്കാന്‍ 13 അംഗ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി ഫിബ്രവരി 10ന് കേന്ദ്രത്തിന്റെ കത്ത് ലഭിച്ചു. വിഷയം വിദഗ്ദ്ധ സമിതിയുടെ മുന്നിലിരിക്കുമ്പോള്‍ അനുമതി നല്‍കില്ലെന്ന് കേന്ദ്ര മന്ത്രിക്കു പറയാന്‍ ജനാധിപത്യ സംവിധാനത്തില്‍ എങ്ങനെ സാധിക്കുമെന്ന് ബാലന്‍ ചോദിച്ചു.
പദ്ധതിയുടെ അനുമതി സംബന്ധിച്ച് ബോര്‍ഡിന് നോട്ടീസ് നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനുമതി നല്‍കിയത് പരിസ്ഥിതി മന്ത്രാലയമായതിനാല്‍ അവര്‍ക്കാണ് നോട്ടീസ് നല്‍കേണ്ടത്.വിദഗ്ദ്ധസമിതിറിപ്പോര്‍ട്ട് എതിരാവുമെന്ന ഭയമാണ് ഇപ്പോള്‍ പരസ്യപ്രസ്താവനയുമായി മുന്നോട്ടുവരാന്‍ ജയറാംരമേശിനെ പ്രേരിപ്പിച്ചതെന്നും ബാലന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications